 |
2009-10 സ്കൂള്‍വര്‍ഷം പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ ആരംഭിച്ച, പ്രാദേശിക വിശേഷങ്ങള്‍ അടങ്ങിയ കുട്ടികളുടെ ത്രൈമാസ പത്രം - 'അന്റോണിയന്‍', വാര്‍ഡ് മെമ്പര്‍ ശ്രീമതി ശാന്തമ്മ രാമചന്ദ്രന് കൈമാറിക്കൊണ്ട് ശ്രീ. പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. ഷാജു എസ്. പാളിത്തോട്ടം, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പുന്നൂസ് കരിയാപുരയിടം, സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ സി.എം.ഐ., അന്റോണിയന്‍ ചീഫ് എഡിറ്റര്‍ ശ്രീ. ടോണി തോമസ്, ശ്രീ. സിജു ജോസഫ് എന്നിവര്‍ സമീപം.
|
 |
ഫാ.ജെയിംസ് നീണ്ടൂശ്ശേരി C.M.I.
|
2007-08 സ്കൂള്‍വര്‍ഷം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിന്റെ ന്യൂസ് ലെറ്റര്‍ തയ്യാറാക്കാനായി ജേര്‍ണലിസത്തില്‍ താത്പ്പര്യമുള്ള അധ്യാപകരുടെ ഒരു ടീം രൂപീകരിച്ചു. അധ്യാപകരായ ശ്രീ. റോയി ജോസഫ്, ശ്രീ. ടോണി തോമസ് എന്നിവര്‍ക്കായിരുന്നു പ്രധാന ചുമതല. രണ്ടായിരത്തി ഏഴിലും രണ്ടായിരത്തി എട്ടിലും ഇറങ്ങിയ ന്യൂസ് ലെറ്ററിന് അന്റോണിയന്‍ എന്ന പേര് നല്‍കിയത് അന്ന് സ്കൂളിലെ അധ്യാപകനായിരുന്ന ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ.-യാണ്. പിന്നീട് അന്റോണിയന്‍ ക്ലബ്ബിന് ആ പേര് നിര്‍ദ്ദേശിച്ചതും ജെയിംസച്ചനാണ്.
 |
ടോണി തോമസ്
|
അതിനുശേഷം, രണ്ടായിരത്തി ഒന്‍പതില്‍ ടോണി തോമസ് കോ-ഓര്‍ഡിനേറ്ററായി ജേര്‍ണലിസം ക്ലബ്ബ് രൂപീകരിക്കുകയും നാട്ടുവാര്‍ത്തകള്‍കൂടി ചേര്‍ത്ത് ത്രൈമാസ പത്രമായി അന്റോണിയന്‍ മാറുകയും ചെയ്തു. നാട്ടിലെ നന്മനിറഞ്ഞ വാര്‍ത്തകള്‍ കണ്ടെത്താന്‍ കുട്ടി റിപ്പോര്‍ട്ടര്‍മാരെ തെരഞ്ഞെടുത്തു. വിദ്യാര്‍ഥികള്‍ വരുന്ന പ്രദേശങ്ങളെ അടിസ്ഥാനമാക്കി, ഒരു പ്രദേശത്തുനിന്ന് രണ്ട് കുട്ടികളെവീതമാണ് തെരഞ്ഞെടുത്തത്. തങ്ങളുടെ നാട്ടിലെ നന്മനിറഞ്ഞ വിശേഷങ്ങള്‍ ഇവര്‍ കണ്ടെത്തുന്നു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍, പി.റ്റി.എ. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ കുട്ടികളെ സഹായിക്കാനുണ്ടായിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും എഡിറ്റോറിയല്‍ ബോര്‍ഡുകള്‍ചേര്‍ന്ന് നാട്ടുവിശേഷങ്ങളും സ്കൂള്‍ വിശേഷങ്ങളും ചേര്‍ത്ത് പത്രവാര്‍ത്ത തയ്യാറാക്കി.
ആ വര്‍ഷം രണ്ടു പത്രമാണ് പ്രസിദ്ധീകരിക്കാന്‍ സാധിച്ചത്. ഈ ടീമാണ് രണ്ടായിരത്തി പത്തില്‍ അന്റോണിയന്‍ ക്ലബ്ബായി മാറിയത്. ത്രൈമാസ പത്രം, പിന്നീട്, പൂഞ്ഞാര്‍ ബ്ലോഗിന്റെ രൂപത്തില്‍ ഓണ്‍ലൈന്‍ പത്രമായും മാറി.
 |
ദീപിക - ഓഗസ്റ്റ് 2009
|
 |
| മനോരമ - ഓഗസ്റ്റ് 2009 |
 |
മംഗളം - ഓഗസ്റ്റ് 2009
|
No comments:
Post a Comment